Latest News

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി; നാളെ ഏഴ് മത്സരങ്ങള്‍

കൊല്ലം : ദേശീയ ജൂനിയര്‍ വനിതാ ഹോക്കിയുടെ നാലാം ദിനമായ നാളെ നടക്കാനിരിക്കുന്നത് ആവേശകരമായ ഏഴ് മത്സരങ്ങള്‍. ആദ്യ മത്സരം രാവിലെ ഏഴരയ്ക്ക് ആരംഭിക്കും. മത്സരത്തില്‍ ഭോപ്പാല്‍ ആന്ധ്രെയെ നേരിടും രണ്ടാം മത്സരത്തില്‍ ഗോവയും മദ്ധ്യപ്രദേശും ഏറ്റുമുട്ടും.

പത്തരയ്ക്ക് നടക്കുന്ന മൂന്നാം മത്സരത്തില്‍ തമിഴ്നാട് മണിപ്പൂരിനെയും പന്ത്രണ്ട് മണിക്ക് രാജസ്ഥാന്‍ ആസ്സാമിനെയും നേരിടും. രണ്ടു മണിക്ക് ഹിമാചല്‍ പ്രദേശ് ജമ്മു കാശ്മീര്‍ മത്സരവും മൂന്നര മണിക്ക് മദ്ധ്യ ഭാരത് പട്യാല മത്സരവും നടക്കും.

വൈകിട്ട് അഞ്ച് മണിക്കാണ് കേരളത്തിന്റെ കളി. കേരളം സായി ഗുജറാത്തിനെ നേരിടും. ആറരയ്ക്ക് തെലങ്കാന ത്രിപുര, എട്ടു മണിക്ക് തെലങ്കാന, ഗുജറാത്ത് എന്നീ ടീമുകള്‍ ഏറ്റുമുട്ടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top