Football

പ്രൊഫസര്‍ക്ക് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; മത്സരം വൈകിട്ട് കൊച്ചിയില്‍

ഇടവേളയ്ക്ക് ശേഷം പുതിയ പരിശീലകന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടുമിറങ്ങുന്നു. മുന്‍ ചാമ്പ്യന്മാരായ അമര്‍ തൊമര്‍ കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. വൈകീട്ട് 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഡേവിഡ് ജെയിംസിന് ശേഷം ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത നെലോ വിന്‍ഗാഡയ്ക്ക് കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ദി പ്രൊഫസര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെലോ വിന്‍ഗാഡയുടെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ നോക്കിക്കാണുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലുളള പ്രൊഫസര്‍ക്ക് കൊച്ചിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റ് മാത്രം സ്വന്തമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിലേക്ക് തിരിച്ചുവരികയെന്നത് ഏറെ പ്രയാസകരമായിരിക്കും. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് വിന്‍ഗാഡ ടീമിന്റെ പരിശീലക സ്ഥാനത്തെത്തിയിരിക്കുന്നത്. ഫോം നഷ്ടപ്പെട്ട് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്്‌സിനെ കരുത്തന്‍മാരാക്കി കളത്തിലിറക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് വിന്‍ഗാഡയ്ക്ക് മുന്നിലുളളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top