Entertainment

ഇരുപത്തിയൊന്നാം നൂറ്റാണ്ട് തീയ്യറ്ററിലെത്തി; അപേക്ഷയുമായി അരുണ്‍ഗോപി

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന പുത്തന്‍ പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് തീയറ്ററുകളിലെത്തി. ചിത്രം ബിഗ്‌സ്‌ക്രീനിലെത്തി മിനിറ്റുകള്‍ക്കകം ചിത്രത്തെ സംബന്ധിച്ച് സുപ്രധാന ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ഗോപി.

ചിത്രത്തിന്റെ പേരിലെത്തുന്ന ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ സിനിമയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ക്ലിപ്പുകളും കഥാസാരവും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കരുതെന്നും അരുണ്‍ഗോപി അഭ്യര്‍ഥിക്കുന്നു.

അരുണ്‍ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരേഒരു അഭ്യര്‍ത്ഥന ദയവു ചെയ്തു നിങ്ങളുടെ സിനിമയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനായി ക്ലിപ്പിങ്സ് മൊബൈലില്‍ ഷൂട്ട് ചെയ്യുകയോ കഥാസാരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു മറ്റുള്ളവരുടെ ആസ്വാദനത്തെ ഇല്ലാഴ്മ ചെയ്യുകയോ ചെയ്യരുതേയെന്നു വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു… ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം

ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെങ്കില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ താര പുത്രന്മാരായ പ്രണവും, ഗോകുലും ഒന്നിച്ചെത്തുന്നു എന്നതാണ് പ്രത്യേകത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top