Business

ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടം

വ്യാഴാഴ്ച ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ ഓഹരി വിപണി ചെറിയ നേട്ടത്തോടെയാണ് വ്യാപാരമവസാനിപ്പിച്ചത്. സെന്‍സെക്‌സ് 86.63 പോയിന്റ് ഉയര്‍ന്ന് 36195.10 ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 18.30 പോയിന്റ് വര്‍ദ്ധിച്ച് 10849 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, പൊതുമേഖല ബാങ്ക്, റിയാലിറ്റി ഓഹരികളുടെ മുന്നേറ്റമാണ് വിപണിയ്ക്ക് തുണയായത്.

നിഫ്റ്റിയില്‍ യെസ് ബാങ്ക്, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ തിളങ്ങി. സെന്‍സെക്‌സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഇന്‍ഫോസിസ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

യെസ് ബാങ്കിന്റെ ഓഹരികള്‍ 14.32 ശതമാനം ഉയര്‍ന്നു. ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറായി രവനീത് സിംഗ് ഗില്‍ നിയമിതനായതാണ് യെസ് ബാങ്ക് ഓഹരികള്‍ക്ക് ഇത്രയധികം വില ഉയരാന്‍ കാരണം.

മേയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് വരെ വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിപണി വിധേയമാകുമെന്നാണ് വിപണി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിച്ച് മാറിനില്‍ക്കുന്ന സാഹചര്യമായിരിക്കും ഇനി വരാനിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ നില പരുങ്ങലിലാവുമെന്ന ഇന്ത്യ ടുഡേയുടെ സര്‍വ്വേഫലം നിക്ഷേപകര്‍ ആകാംഷയോടെയാണ് നോക്കികാണുന്നത്. യുപി പിടിക്കുന്നവര്‍ ഇന്ത്യ ഭരിക്കും എന്നൊരു വാമൊഴി ദലാല്‍ സ്ട്രീറ്റിലും നിലവിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top