Kerala

ആക്ടിവിസ്റ്റുകളെയാണ് ഉദ്ദേശിച്ചത്, പെണ്ണുങ്ങള്‍ മോശക്കാരല്ല; ക്ഷമ ചോദിച്ച് കെ.സുധാകരന്‍

കാസര്‍കോട്: സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നും സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചതല്ലെന്നുമാണ് കെ സുധാകരന്റെ വിശദീകരണം. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന യുഡിഎഫ് കളക്ട്രേറ്റ് മാര്‍ച്ചിലാണ് കെ സുധാകരന്‍ വിവാദ പ്രസ്താവന നടത്തിയത്. ‘പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം’എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍.

കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പിണറായിക്ക് ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്പാണെന്നും സുധാകരന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി തുടങ്ങി സ്ത്രീകള്‍ നേതൃം വഹിക്കുന്ന, രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സുധാകരനെ പോലെ ഒരു നേതാവ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതിനെതിരെ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top