Latest News

2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്

വാഷിങ്ടണ്‍: 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് കമലാ ഹാരിസ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം 15 ലക്ഷം ഡോളറാണ് കമല തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സമാഹരിച്ചത്. 38000ത്തോളം ആളുകള്‍ കമലയെ സഹായിക്കാന്‍ രംഗത്തെത്തിയെന്നതാണ് ശ്രദ്ധേയമായത്.

കാലിഫോര്‍ണിയയില്‍ നിന്ന് ആദ്യ ടേമില്‍ സെനറ്ററായിരുന്ന കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വളര്‍ന്നുവരുന്ന താരമാണ്. സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയായണ് കമല, ജമൈക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളാണ് 53കാരിയായ കമല ഹാരിസ്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെ നിശിതമായി വിമര്‍ശിച്ചതിലൂടെയാണ് കമല ശ്രദ്ധിക്കപ്പെടുന്നത്. സെനറ്ററാകുന്നതിന് മുമ്പ് കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായിരുന്നു.

യു.എസ് സെനറ്റിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഏറ്റവും ജൂനിയറായ അംഗം കൂടിയായിരുന്നു കമലാ ഹാരിസ്. അമേരിക്കയിലെ മധ്യവര്‍ഗക്കാരുടെ വര്‍ധിച്ചുവരുന്ന നികുതി ഭാരവും ജീവിതച്ചെലവുമാണ് കമലയുടെ പ്രധാന പ്രചാരണായുധം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top