Latest News

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഉജ്വല വിജയം

നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ലോകത്തിലെ ഏറ്റവും കിഴക്കുഭാഗത്തുള്ള ടെസ്റ്റ് വേദിയെന്ന ഖ്യാതിയുള്ള നേപ്പിയര്‍ ഒക്ലീന്‍ പാര്‍ക്കില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് 38 ഓവറില്‍ 157 റണ്‍സിനു പുറത്തായപ്പോള്‍, 85 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങില്‍ അര്‍ധസെഞ്ചുറിയുമായി പടനയിച്ച ഓപ്പണര്‍ ശിഖര്‍ ധവാനാണ് (പുറത്താകാതെ 75) ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.

അതിനിടെ, സൂര്യപ്രകാശം ബാറ്റ്‌സ്മാന്റെ കാഴ്ച മറച്ചതിനെ തുടര്‍ന്ന് കളി തടസ്സപ്പെട്ടു. മല്‍സരം 30 മിനിറ്റോളം വൈകിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 49 ഓവറാക്കി വെട്ടിച്ചുരുക്കുകയും വിജയലക്ഷ്യം 156 റണ്‍സായി പുനര്‍നിര്‍ണയിക്കുകയും ചെയ്തു. എന്നാല്‍, ഈ മാറ്റങ്ങളൊന്നും കളിയില്‍ ഒരു സ്വാധീനവും ചെലുത്തിയില്ല. ഓപ്പണര്‍ രോഹിത് ശര്‍മ, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ വിജയം തൊട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top