Kerala

ദേവസ്വം ബോര്‍ഡുകള്‍ സ്വതന്ത്രമാക്കണം; ഹര്‍ജി ജനുവരി 31ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി; ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്നു മാറ്റി സ്വതന്ത്രമാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 31ലേക്കു മാറ്റി.

കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടി സുതാര്യമല്ലെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ടി.ജി. മോഹന്‍ദാസും നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കാന്‍ മാറ്റിയിരിക്കുന്നത്.

അതേസമയം, സ്വയംഭരണ സ്ഥാപനങ്ങളായ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top