ദില്ലി: ശബരിമല യുവതീ പ്രവേശന വിധിയ്ക്കെതിരെ നല്കിയ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത് നീളും. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ സൗകര്യം നോക്കി കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിക്കുമെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 30 വരെ അവധിയിലാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജനുവരി 22 പരിഗണിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ശബരിമല: പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് നീളും
By
January 22, 2019 2:45 pm