കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് ആക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. കാബൂളിന് സമീപം മൈദാന് വര്ഡക് പ്രവിശ്യയിലെ സൈനികപരിശീലന കേന്ദ്രത്തിനുളളിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തു നിറച്ച കാര്‍ സൈനികപരിശീലനകേന്ദ്രത്തിലേക്ക് ഓടിച്ചുകയറ്റിയശേഷം സ്ഫോടനം നടത്തുകയായിരുന്നു. ഇതിനൊപ്പം വാഹനത്തിലെത്തിയ ഭീകരര്‍ പരിശീലനകേന്ദ്രത്തിനുളളില് കടന്ന് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. പ്രത്യേക പരിശീലനം നേടിയ എട്ട് കമാന്‍ഡോകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം; 126 സൈനികര്‍ കൊല്ലപ്പെട്ടു
By
January 22, 2019 10:28 am