Breaking News

മുനമ്പം മനുഷ്യക്കടത്ത്: മുഖ്യപ്രതി തമിഴ്നാട്ടിലേക്ക് കടന്നു; അന്വേഷണം ഊര്‍ജിതം

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം. കേസിലെ മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന ശ്രീകാന്തനാണ് തമിഴ്നാട്ടിലേക്ക് മുങ്ങിയത്. ഇതേ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളും പൊലീസും അന്വേഷണം ഊര്‍ജിതമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്തിലെ ഇടനിലക്കാരനായ പ്രഭു ദണ്ഡപാണിയെ പോലീസും കേന്ദ്ര ഏജന്‍സികളും വിശദമായി ചോദ്യംചെയ്തു. മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായാണ് കേന്ദ്ര ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

അതേസമയം ഇരുന്നൂറോളം പേര്‍ കൊച്ചിയില്‍നിന്ന് യാത്രതിരിച്ച ദയാമാത ബോട്ടിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. മുനമ്പത്ത് നിന്ന് മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ ബോട്ട് വാങ്ങിയശേഷമാണ് മനുഷ്യക്കടത്ത് സംഘം ഇരുന്നൂറോളം പേരെ മുനമ്പത്ത് നിന്നും വിദേശത്തേക്ക് കടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top