Kerala

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചണ്ഡിഗര്‍ സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

ചണ്ഡിഗര്‍ സര്‍വ്വകലാശാല സി യു സാറ്റ് പദ്ധതി പ്രകാരം ഇന്ത്യയിലാകമാനം 800 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഇതില്‍ 50 സ്‌കോളര്‍ഷിപ്പുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ടെന്ന് സര്‍വ്വകലാശാലയുടെ പബ്ലിക് റിലേഷന്‍ തലവനും മാസ് കമ്മ്യൂണിക്കേഷന്‍ മേധാവിയുമായ പ്രഭ് ദീപ് സിംഗ് കൊച്ചിയില്‍ പറഞ്ഞു.

ഏപ്രില്‍, മെയ് മാസത്തില്‍ കൊച്ചിയുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന അഖിലേന്ത്യ എന്‍ട്രന്‍സ് പരീക്ഷ മുഖേനയാണ് വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കുന്നത്.

109 വിവിധ പ്രൊഫഷണല്‍ പദ്ധതികള്‍ക്കായി 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പാണ് സി യു സാറ്റ് നല്‍കുന്നത്. www.fasttrack.cucb.in എന്ന വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാവും. ചണ്ഡിഗര്‍ സര്‍വ്വകലാശാലയിലെ ക്യാംപസില്‍ പഠിക്കാനുള്ള നിരവധി കോഴ്‌സുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരമുള്ളതെന്ന് പ്രഭ് ദീപ് സിംഗ് പറഞ്ഞു.

കൊച്ചി ഇടപ്പള്ളിയില്‍ ചണ്ഡിഗര്‍ സര്‍വ്വകലാശാലയ്ക്ക് ഗൈഡന്‍സ് സെന്റര്‍ നിലവിലുണ്ട്. കേരളത്തില്‍ നിന്നുള്ള 150 ഓളം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ചണ്ഡിഗര്‍ സര്‍വ്വകലാശാലയിലെ വിവിധ പ്രൊഫഷണല്‍ വിഭാഗങ്ങളില്‍ പഠനം നടത്തുന്നുണ്ട്. മനോഹരമായി രൂപ കല്‍പ്പന ചെയ്തിരിക്കുന്ന ചണ്ഡിഗര്‍ നഗരം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഇഷ്ടപ്പെടുമെന്ന് സിംഗ് പറഞ്ഞു.

2018ല്‍ കേരളത്തില്‍ നിന്ന് വന്ന് പഠിച്ച 25 വിദ്യാര്‍ത്ഥികളില്‍ 16 പേര്‍ക്ക് മികച്ച കമ്പനികളില്‍ ജോലി ലഭിച്ചെന്ന് പ്രഭ്ദീപ് സിംഗ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top