Kerala

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിന് ശേഷം കേരളത്തിന് കാര്യമായ സഹായം ആവശ്യമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. യുഎഇയുടെ സഹായം വേണ്ടെന്നു വച്ചതും മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചതും എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഭിക്കുമായിരുന്ന മറ്റ് സഹായങ്ങള്‍ കൂടി ഇതു മൂലം നഷ്ടമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി വരുമാനത്തിലും കുറവ് വന്നിട്ടുണ്ടെന്നും തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവ് വന്നിട്ടുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി ഇവര്‍ക്കായി നിക്ഷേപ, സംരംഭ അവസരങ്ങള്‍ ഒരുക്കുമെന്നും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top