Kerala

ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കുന്ന വീടിന് തറക്കല്ലിട്ടു

പ്രളയബാധിതര്‍ക്ക് തുടര്‍ച്ചയായി ആശ്വാസം എത്തിക്കുന്നതിന്റെ ഭാഗമായി 250 സ്‌നേഹവീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് പറവൂര്‍ താലൂക്കിലെ അയിരൂരില്‍ പാടത്തി വീട്ടില്‍ ഭാസ്‌ക്കരന്റെ വീടിന് കളമശ്ശേരി എംഎല്‍എ ഇബ്രാഹിംകുഞ്ഞ് തറക്കല്ലിട്ടു.

കനിവ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സെബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വീട് നിര്‍മ്മാണത്തിന് ജോയ് ആലുക്കാസ് നല്‍കുന്ന ആദ്യഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പിപി ജോസ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ അനീഷ് വര്‍ഗ്ഗീസ്, അങ്കമാലി ഷോറൂം മാനേജര്‍ മനോജ് സക്കറിയ, കനിവ് ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി പി എ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ എടുക്കുന്ന മിടുക്ക് പ്രശംസനീയമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത കളമശ്ശേരി എംഎല്‍എ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

അവശത അനുഭവിക്കുന്നവരെ സഹായിക്കുകയെന്നത് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയാണെന്നും അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പിപി ജോസ് പറഞ്ഞു.

സഹായം ലഭ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും വീട്ടുകാര്‍ക്ക് വേണ്ടി അജീന നന്ദി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top