Film News

കോട്ടയം നസീര്‍ സംവിധായകനാകുന്നു

മലയാളചലച്ചിത്രനടനും, ടെലിവിഷന്‍ അവതാരകനും, മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍ സംവിധായകനാകുന്നു. കോട്ടയം നസീര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കുട്ടിച്ചന്‍’ എന്ന ഹ്രസ്വചിത്രം ഫെബ്രുവരി ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

കുട്ടിച്ചന്‍ എന്ന മലയോര കര്‍ഷകന്റെ ജീവിതം പറയുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം പതിനാല് മിനുട്ടാണ്. ജാഫര്‍ ഇടുക്കി, മാലാ പാര്‍വ്വതി, മായ,മറിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിന്റെ അവസാന ഭാഗത്ത് മോഹന്‍ലാല്‍ സംഭാഷണം നല്‍കിയിട്ടുണ്ട്. മനേഷ് കുരുവിളയും കണ്ണന്‍ വി.ജിയും നിര്‍മ്മിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് കനകരാജാണ്. ഗോപീ സുന്ദര്‍ പശ്ചാതല സംഗീതവും അച്ചുവിജയന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത് മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്യുക.

ചിത്രരചനയിലൂടെയും മിമിക്രിയിലൂടെയും കലാരംഗത്ത് തുടക്കം കുറിച്ച കോട്ടയം നസീര്‍ ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് ശ്രദ്ധേയനായത്. മിമിക്‌സ് പരേഡില്‍ മോര്‍ഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ച നസീറിന് മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മിമിക്രി താരം, ചലച്ചിത്ര നടന്‍, ടെലിവിഷന്‍ അവതാരകന്‍, ചിത്രകാരന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിയ ശേഷമാണ് കോട്ടയം നസീര്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top