Breaking News

ശബരിമലയിലെ ശുദ്ധിക്രിയ: വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് സാവകാശം

പമ്പ: ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിക്ക് വിശദീകരണം നല്‍കാന്‍ രണ്ടാഴ്ച്ച സമയം അനുവദിച്ച് ദേവസ്വം ബോര്‍ഡ്. സമയം നീട്ടണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. പതിനഞ്ച് ദിവസത്തെ സാവകാശമാണ് തന്ത്രി ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും. സുപ്രീംകോടതി വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്ന താല്‍ക്കാലിക തീയതി പ്രകാരമാണിത്. ശൈലജ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് എട്ടാം തീയതി പരിഗണിക്കാന്‍ സാധ്യത. ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാലാണ് 22 ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിവച്ചത്. ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ് ഇപ്പോള്‍ ശബരിമല കേസും ഉള്‍പ്പെട്ടിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top