തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ അമ്മയെ കാണാന്‍ കൊച്ചിയിലെത്തിച്ചു. ഹൈക്കോടതി അനുമതി പ്രകാരമാണ് രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും എറണാകുളം സബ് ജയിലില്‍ എത്തിച്ചത്. അമ്മ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെ മൂന്ന് ദിവസത്തേക്കാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
രാവിലെ കലൂരിലുള്ള ഫ്ലാറ്റിലേക്ക് കൊണ്ടു പോയി. പത്ത് മണി മുതല്‍ അഞ്ച് മണി വരെ നിസാമിന് അമ്മയ്ക്കൊപ്പം ഫ്ലാറ്റില്‍ ചിലവഴിക്കാം. അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം. ജീവപര്യന്തവും 24 വര്‍ഷത്തെ തടവുശിക്ഷയുമാണ് ചന്ദ്രബോസ് കൊലക്കേസില്‍ മുഹമ്മദ് നിസാമിന് ലഭിച്ചത്.