Kerala

ശബരിമല തീര്‍ത്ഥാടനം: ദേവസ്വം ബോര്‍ഡിന്റെ വരുമാന നഷ്ടം 95.65 കോടി

ശബരിമല: തീര്‍ഥാടന കാലത്ത് ദേവസ്വം ബോര്‍ഡിന്റെ വരുമാന നഷ്ടം 95.65 കോടി രൂപ. മണ്ഡല കാലത്ത് 58.91 കോടി രൂപയുടെയും മകരവിളക്കിന് 36.73 കോടി രൂപയുടെയും നഷ്ടം ഉണ്ടായി. ശനിയാഴ്ച വരെയുളള കണക്കാണിത്. മണ്ഡലകാലത്തെ ആകെ വരുമാനം 105,11,93,917 രൂപയും മകരവിളക്കു കാലത്തേത് 63,00,69,947 രൂപയുമാണ്. കഴിഞ്ഞ വര്‍ഷം മണ്ഡല കാലത്ത് 164,03,89,374 രൂപയും മകരവിളക്കിന് 99,74,32,408 രൂപയുമാണ് വരുമാനം.

ഇത്തവണ മകരവിളക്കിന് 28.32 കോടി രൂപയുടെ അരവണയും 3.09 കോടി രൂപയുടെ അപ്പവും വിറ്റു. കാണിക്ക ഇനത്തില്‍ മകരവിളക്കു കാലത്ത് 24.57 കോടി രൂപയും ലഭിച്ചു. മുന്‍വര്‍ഷങ്ങളിലെല്ലാം വരുമാനം വര്‍ധിക്കാറുണ്ട്. അതുകൂടി കണക്കിലെടുത്താല്‍ യഥാര്‍ഥ നഷ്ടം 100 കോടി വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top