ജോയ് ആലുക്കാസ് ഫൗണ്ടേഷന് പ്രളയ ബാധിതര്‍ക്കായി നിര്‍മിച്ചു നല്കുന്ന വീടിന്റെ കട്ടിളവെപ്പ് പറവൂര്‍ എംഎല്‍എ വിഡി സതീശന് നിര്‍വഹിച്ചു. ജോയ് ആലുക്കാസ് എറണാകുളം ഷോറും മേഖലയിലെ പറവൂര്‍ കൂനന്തയി പ്രദേശത്ത് ഏറ്റവും അധികം അര്‍ഹതപ്പെട്ട തനിക്കപറമ്പില് സലിക്കും കുടുംബത്തിനും ആണ് വീട് ലഭിക്കുന്നത്. 90 ദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാവുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഏറ്റവും അധികം ആളുകള്‍ക്ക് വീട് നഷ്ടപെട്ട പറവൂര്‍ മേഖലയില്‍ അര്‍ഹതപ്പെട്ട എല്ലാവര്ക്കും എവിടെനിന്നെല്ലാം സഹായം ലഭിക്കുന്നുവോ അവിടെനിന്നെല്ലാം സഹായം സംഘടിപ്പിച്ച് നല്‍കുമെന്ന് എംഎല്‍എ വിഡി സതീശന് പറഞ്ഞു.
എന്‍ഡോ സള്ഫാന് ബാധിതര്‍ക്ക് വീട് വച്ചുനല്‍കിയ ശേഷം ജോയ് ആലുക്കാസ് ഫൗണ്ടേഷന് നടത്തുന്ന ഏറ്റവും വലിയ സഹായ ഹസ്തമാണ് പ്രളയ ബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്കുന്ന വീടുകളെന്ന് ജോയ് ആലുക്കാസ് എറണാകുളം ഷോറും മാനേജര്‍ അന്‍വര്‍ പറഞ്ഞു.
പ്രതീക്ഷക്കപ്പുറം സഹായം നല്കുന്ന ജോയ് ആലുക്കാസ് ഫൗണ്ടേഷന് എല്ലാ നന്മകളും നേരുന്നതായി സലിയും കുടുംബവും പറഞ്ഞു.