Kerala

അക്ഷരലക്ഷം മുത്തശ്ശി ഇനി കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ് വില്‍ അംബാസിഡര്‍

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലൂടെ 96ാം വയസില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനിയമ്മ ഇനി വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനായുള്ള കോമണ്‍വെല്‍ത്ത് ലേണിങ് ഗുഡ് വില്ലിന്റെ അംബാസഡര്‍. 53 അംഗരാജ്യങ്ങളില്‍ വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ലക്ഷ്യമിടുന്നത്. കോമണ്‍വെല്‍ത്ത് ലേണിംഗ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം കാര്‍ത്യായനിയമ്മയെ നേരത്തെ സന്ദര്‍ശിച്ചിരുന്നു.

സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് ആലപ്പുഴ മുട്ടം സ്വദേശിയായ കാര്‍ത്യായനിയമ്മ. നാലാം ക്ലാസ് തുല്യത പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് നിലവില്‍ കാര്‍ത്യായനി അമ്മ. തുടര്‍ന്ന് ഏഴ്, പത്ത് ക്ലാസുകളിലെ തുല്യത പരീക്ഷയും എഴുതി ജയിക്കുകയാണ് കാര്‍ത്യായനിയമ്മയുടെ ലക്ഷ്യം. റാങ്ക് നേട്ടത്തിന് പിന്നാലെ കംപ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം പങ്കുവച്ച കാര്‍ത്ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു. ചെറുമകന്റെയും സഹായത്തോടെയാണ് കംപ്യൂട്ടര്‍ പഠനം. സാക്ഷരതാ പ്രേരക് സമിതിയാണ് സാക്ഷരതാ മിഷന്‍ പരീക്ഷയ്ക്ക് പരിശീലിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top