Kerala

തിരുവനന്തപുരത്ത് 2 ലക്ഷം പേരുടെ അയ്യപ്പസംഗമം

ആചാര സംരക്ഷണം ആവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതി ഇന്ന് വൈകീട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അയ്യപ്പഭക്തരുടെ വന്‍സംഗമം നടത്തും.

തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ നിന്ന് രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. മൂന്ന് മണിയ്ക്ക് നാമജപഘോഷയാത്രകള്‍ ആരംഭിക്കും. നാമജപ യാത്രകള്‍ നഗരം ചുറ്റി നാല് മണിയ്ക്ക് പുത്തരിക്കണ്ടം മൈതാനിയില്ട എത്തിച്ചേരും.

മാതാ അമൃതാനന്ദമയി സംഗമം ഉദ്ഘാടനം ചെയ്യും. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാന്ദപുരി അധ്യക്ഷനായിരിക്കും. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല പ്രഭാഷണം നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top