സൗത്ത് ഇന്ത്യന്‍ ബാങ്ക് ഈ സാമ്പത്തികവര്‍ഷം മൂന്നാം പാദത്തില്‍ 83.85 കോടി രൂപ അറ്റാദായം കരസ്ഥമാക്കി. മുന്‍ വര്‍ഷം മൂന്നാം പാദത്തില്‍ 115 കോടിയായിരുന്നു അറ്റാദായം. ഇക്കൊല്ലം രണ്ടാം പാദത്തിലെ 70.13 കോടി രൂപയില്‍ നിന്ന് 19.58 ശതമാനം വര്‍ദ്ധനയാണുള്ളത്.
റീട്ടെയില്‍ കാര്‍ഷിക എംഎസ്എംഇ, മിഡ് കോര്‍പ്പറേറ്റ് രംഗത്തേക്കുള്ള ദിശാമാറ്റത്തിന്റെ ഫലമാണ് ബാങ്കിന്റെ പ്രവര്‍ത്തനമികവെന്ന് മാനേജിംങ് ഡയറക്ടര്‍ വി ജി മാത്യു പറഞ്ഞു.