Breaking News

ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ഇറങ്ങിയപ്പോള്‍ ആദ്യം വിധിയെ അനുകൂലിച്ചവര്‍ക്ക് പോലും പൊള്ളി. വിശ്വാസികളെ ഒരുമിപ്പിക്കാന്‍ ശ്രമം നടന്നു. പക്ഷെ അത് വിജയിച്ചില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഹൈക്കോടതി ചെയ്ത തെറ്റായ കാര്യം സുപ്രീംകോടതി തിരുത്തുകയാണ് ചെയ്തത്. 1991ലെ വിധി നിയമപ്രകാരമല്ല. അതിനാലാണ് സുപ്രീംകോടതി ആ വിധി തിരുത്തിയത്. സുപ്രീംകോടതിക്കെതിരെ കഴിയാത്തതിനാല്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. ജാതിമേധാവിത്വം ഉള്ളവരാണ് ശബരിമല പ്രക്ഷോഭം തുടങ്ങിയത്. ഫ്യൂഡല്‍ മേധാവിത്വ ശക്തികള്‍ക്ക് പ്രശ്നമുണ്ടാക്കാന്‍ സാധിക്കുന്നു. സിപിഐഎം വിശ്വാസികള്‍ക്കെതിരെയാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. ബിജെപി സമരം വിജയിച്ചില്ലെന്ന് അവര്‍ തന്നെ സമ്മതിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top