Breaking News

ശബരിമല യുവതീപ്രവേശനം; ബിജെപി നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി 48 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിച്ചു. ശബരിമല വിഷയത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ബിജെപി തുടരുമെന്ന് സമരപ്പന്തലില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയില്‍ കയറിയ കനകദുര്‍ഗയുടെ സഹേദരന്‍ ഭരത് ഭൂഷന്‍ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യവുമായെത്തി.

ആദ്യം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ഠിച്ചത്. പത്തു ദിവസത്തിലധികം നീണ്ട സമരത്തിനൊടുവില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. പിന്നാലെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍, ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.ശിവരാജന്‍, പി.എം.വേലായുധന്‍, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി.രമ എന്നിവര്‍ നിരാഹാരമനുഷ്ഠിച്ചു. ഏറ്റവുമൊടുവില്‍ നിരാഹാരമനുഷ്ഠിച്ചത് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആയിരുന്നു.

സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം നിര്‍ത്തിയാലും ശബരിമല പ്രശ്നം സജീവമാക്കി നിലനിര്‍ത്താന്‍ പ്രചാരണ പരിപാടികള്‍ക്കും ബിജെപി രൂപം നല്‍കും. ഇന്ന് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പുത്തരികണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദയി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. രണ്ട്‌ലക്ഷത്തോളം പേര്‍ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top