മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ ജില്ല കളക്ടര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് യാക്കോബായ വിഭാഗം. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണച്ചുമതല ഒഴിയും. ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്നും യാക്കോബായ വിഭാഗം അറിയിച്ചു.
അതേസമയം യാക്കോബായ വിഭാഗത്തിന് നാളെ കുര്‍ബാന നടത്താന്‍ അനുമതിയില്ല. നാളെ കുര്‍ബാന നടത്താന്‍ അവസരം നല്‍കണമെന്ന് യാക്കോബായ വിഭാഗം കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. നാളെ കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ സഹായവും തേടിയിരുന്നു.