Film News

ആക്ഷനും ചിരിയുമായി ചാക്കോച്ചന്റെ അള്ള് രാമേന്ദ്രന്‍ വരുന്നു

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന അള്ള് രാമേന്ദ്രന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ് ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് നായികമാര്‍. സലിം കുമാര്‍ , ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍, അനൂപ് വിക്രമന്‍ തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രം ഫെബ്രുവരി 1-ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് പ്രദര്‍ശനത്തിന് എത്തിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top