COA

സിഒഎ സംസ്ഥാന കണ്‍വെന്‍ഷന് അടിമാലിയില്‍ തുടക്കം

സിഒഎ സംസ്ഥാന കണ്‍വെന്‍ഷന് അടിമാലിയില്‍ തുടക്കമായി. വൈദ്യുതി മന്ത്രി എം എം മണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ 350 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

പ്രതിനിധികളുടെ പ്രകടനത്തോടെയായിരുന്നു കണ്‍വെന്‍ഷന് തുടക്കമായത്. ബാന്റ് മേളങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രകടനം. തുടര്‍ന്ന് സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ പതാക ഉയര്‍ത്തി. അടിമാലി ഗ്രാമ പഞ്ചായത്ത് ടൗണ്‍ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു.

ഏത് വിഭാഗവും സംഘടനയുണ്ടാക്കുന്ന കാലമാണിതെന്ന് മന്ത്രി എം എം മണി പറഞ്ഞു. കുത്തക കമ്പനികള്‍ക്കടക്കം ഇന്ന് സംഘടനകളുണ്ട്. സിഒഎ എന്ന സംഘടന നേരായി പ്രവര്‍ത്തിച്ച് സമൂഹത്തോട് പ്രതിബദ്ധത കാണിക്കണമെന്നും മന്ത്രി പറഞ്ഞു.

നാട്ടിലെ വര്‍ഗീയ ചിന്താഗതികള്‍ക്കെതിരെ സംഘടന പ്രതികരിക്കണം. സ്വന്തം കാര്യം മാത്രം നോക്കാതെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കണം. സംഘടിതരായി നിന്നാല്‍ ഏത് പ്രശ്‌നവും പരിഹരിക്കാന്‍ കഴിയും. വര്‍ഗീയതയും വിഭാഗീയതയും നാടിന്റെ വികസനത്തിന് തടസമാണ്. വര്‍ഗീയത രാജ്യത്ത്തന്നെ അരാജകത്വം ഉണ്ടാക്കും. വര്‍ഗീയ ചിന്താഗതിക്കെതിരെ സംഘടന പ്രതികരിക്കണം. നിലവില്‍ -കേബിള്‍ ഓപ്പറേറ്റര്‍മാര്‍ കേബിള്‍ വലിക്കാന്‍ വൈദ്യുതി പോസ്റ്റുകള്‍ക്ക് നല്‍കുന്ന തുക കുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്നും മന്ത്രി കണ്‍വെന്‍ഷനില്‍ ഉറപ്പ് നല്‍കി.

ചടങ്ങില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജോയിസ് ജോര്‍ജ് എം.പി ആശംസകള്‍ അര്‍പ്പിച്ചു. കണ്‍വെന്‍ഷന്റെ ലോഗോ തയാറാക്കിയ പ്രജീഷ് കണ്ണൂരിന് മന്ത്രി ഉപഹാരം സമര്‍പ്പിച്ചു.

സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ വി രാജന്‍, ട്രഷറര്‍ അബൂബക്കര്‍ സിദ്ദിഖ്, കെ സി ബി എല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍, കെസിസിഎല്‍ ബ്രോഡ്ബാന്‍ഡ് എംഡി കെ ഗോവിന്ദന്‍, സിഒഎ വൈസ് പ്രസിഡന്റ്മാരായ ബിനു ശിവദാസ്, പി ഗോപകുമാര്‍, കെസിബിഎല്‍ എംഡി രാജ്മോഹന്‍ മാമ്പ്ര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top