Latest News

സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സില്‍ രണ്ട് ഹാക്കത്തോണുകള്‍

കൊച്ചി: കളമശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമുച്ചയമായ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സിലെ ആദ്യ പരിപാടികള്‍ ജനുവരി 19, 20 തിയതികളില്‍ നടക്കും. സ്റ്റാര്‍ട്ടപ് മത്സരങ്ങളായ ഹെല്‍ത്ത് ഹാക്കത്തോണ്‍, മെയ്ക്ക് എ ടണ്‍ എന്നീ പരിപാടികളാണിവ.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഹെല്‍ത്ത് ഹാക്കത്തോണില്‍ ഗ്രാമീണ ആരോഗ്യപരിരക്ഷ, സ്വന്തം ആരോഗ്യരക്ഷയ്ക്കുള്ള സെല്‍ഫ് കെയര്‍ സൊല്യൂഷന്‍സ്, ഗര്‍ഭകാലവും നവജാത ശിശു പരിചരണവും എന്നീ വിഷയങ്ങളിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മത്സരം. ജനങ്ങളുടെ ആരോഗ്യപരിരക്ഷയ്ക്കുതകുന്ന പരിഹാരമാര്‍ഗങ്ങളാണ് ഗ്രേപ്‌സ് ഇന്നവേറ്റിവ് സൊല്യൂഷന്‍സ് എന്ന ഡിജിറ്റല്‍ മെഡിക്കല്‍ റെക്കോഡ്‌സ് സ്ഥാപനവുമായി സഹകരിച്ച് ഹാക്കിങ് ഹെല്‍ത്ത് എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ഈ ഹാക്കത്തോണില്‍ പരീക്ഷിക്കപ്പെടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍ എന്നിവരുമായി സഹകരിക്കാനുള്ള അവസരം ഇതില്‍ ലഭിക്കും.

ഇതില്‍ രജിസ്‌ട്രേഷനായി https://goo.gl/forms/6z1fdyLPVirR74f43 എന്ന വെബ്‌സൈറ്റ് നോക്കണം. പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ http://grapeshms.com/hack/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

‘വാങ്ങുന്നതിനപ്പുറം ഉണ്ടാക്കുക’ എന്ന ലക്ഷ്യത്തോടെ നടത്തുന്ന മെയ്ക്ക് എ ടണ്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കായി രാപകലില്ലാതെ ദിവസം മുഴുവന്‍ നീളുന്ന ഹാക്കത്തോണ്‍ ആണ്. ഫുള്‍കോണ്‍ടാക്ട്, ജെറ്റ് ബ്രെയിന്‍സ്, എസ്റ്റിമോട്ട് തുടങ്ങി എട്ടു സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇത് നടത്തുന്നത്. വിജയികളാകുന്ന ഹാര്‍ഡ്വെയര്‍ , സോഫ്‌റ്റ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേകം കാഷ് അവാര്‍ഡുകളുണ്ട്. പ്രത്യേക വിഭാഗം, വനിതാവിഭാഗം എന്നിവയിലും സമ്മാനങ്ങളുണ്ട്. മികച്ച ടീമുകള്‍ക്ക് ഫുള്‍ കോണ്‍ടാക്ട് എന്ന സ്ഥാപനം ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കും.

മെയ്ക്ക് എ ടണ്‍ ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ https://dhishna.org/make-a-ton എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top