കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന കണ്വന്ഷന് ജനുവരി 19,20 തീയതികളില്‍ ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നടക്കും.
സംസ്ഥാന കണ്വന്ഷന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജോയ്സ് ജോര്‍ജ് എംപി, എസ് രാജേന്ദ്രന് എംഎല്‍എ തുടങ്ങിയ പ്രമുഖ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്, സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി രാജന്, സിഒഎ സംസ്ഥാന ട്രഷറര്‍ അബൂബക്കര്‍ സിദ്ദിഖ് തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
പതിവ് സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്തമായി ബിസിനസ് പ്രമോഷന് ചര്‍ച്ചകള്‍ക്കും അവലോകനങ്ങള്ക്കുമുള്ള വേദിയായാണ് വാര്‍ഷിക കണ്‍വന്‍ഷനുകളെ സിഒഎ കാണുന്നത്.പതിവില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാന കണ് വെന്ഷന് ശേഷമാണ് ഇപ്രാവശ്യം ജില്ലാ, മേഖലാ കണ്‍വെന്‍ഷനുകള്‍ നടക്കുക.