Kerala

പള്ളിയില്‍ നിന്ന് ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ മാറണമെന്ന് കളക്ടര്‍

തൃശ്ശൂര്‍: അവകാശ തര്‍ക്കം നിലനില്‍ക്കുന്ന മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ മാറണമെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ നിര്‍ദേശം നല്‍കി. ഇരുവിഭാഗങ്ങളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പള്ളിയില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇന്നലെ അര്‍ധരാത്രി ഉണ്ടായ സംഘര്‍ഷത്തിന്റെയും കല്ലേറിന്റെയും സാഹചര്യത്തിലാണ് കളക്ടറുടെ കര്‍ശനനിര്‍ദേശം. സംഘര്‍ഷത്തില്‍ പൊലീസ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി.

പള്ളിയ്ക്കകത്ത് ഇപ്പോഴും സ്ത്രീകളടക്കം നൂറോളം പേരുണ്ട്. അവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. പള്ളിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ അതേച്ചൊല്ലിയുള്ള കോടതിവിധിയെക്കുറിച്ചോ ഇന്ന് ചര്‍ച്ച നടത്തില്ലെന്ന് നേരത്തേ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top