Latest News

രാമക്ഷേത്രം 2025ല്‍ നിര്‍മിച്ചാല്‍ മതി; നിലപാട് മയപ്പെടുത്തി ആര്‍.എസ്.എസ്.

ലഖ്‌നൗ: രാമക്ഷേത്ര നിര്‍മാണത്തില്‍ നിലപാട് മയപ്പെടുത്തി ആര്‍.എസ്.എസ്. രാമക്ഷേത്രം 2025ല്‍ നിര്‍മിച്ചാല്‍ മതിയെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി. ഉത്തര്‍ പ്രദേശില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സമ്മര്‍ദത്തിലാക്കുന്ന നടപടികള്‍ ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ഭയ്യാജി ജോഷി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജില്‍ കുംഭമേളയോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക 2025 ലാകും എന്ന് വ്യക്തമാക്കിയത്.

രാമക്ഷേത്ര പണിയുന്നതിനുള്ള തടസം നീക്കാന്‍ ഉടന്‍ നിയമനിര്‍മാണം നടത്തുകയോ, ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണമെന്ന് ആര്‍എസ്എസും ശിവസേനയും നിലപാട് കടുപിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി വന്നശേഷം തുടര്‍ നടപടിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ഇതോടെയാണ് ആര്‍എസ്എസ് നിലപാട് മയപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top