Film News

കട്ട സസ്‌പെന്‍സുമായി കുമ്പളങ്ങി നൈറ്റ്‌സ് വരുന്നു

ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗമാണ് നായകന്‍. വില്ലന്‍ വേഷത്തിലാകും ഫഹദ് എത്തുക. ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

പുതുമുഖതാരമാണ് നായിക. ശ്യാം പുഷ്‌ക്കരന്റേതാണ് തിരക്കഥ. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളില്‍ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top