Latest News

ക്ലിന്റിന്റെ പിതാവിന്റെ ഭൗതിക ശരീരം കോലഞ്ചേരി മെഡിക്കല്‍ കോളേജിന് കൈമാറും

കുഞ്ഞു വിരലുകളാല്‍ വിസ്മയ വര്‍ണങ്ങള്‍ ചാലിച്ച അനശ്വര കലാകാരന്‍ ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫിന്റെ ഭൗതിക ശരീരം മെഡിക്കല്‍ കോളേജിന് നല്‍കും. കുഞ്ഞു ക്ലിന്റ് അന്ത്യവിശ്രമം കൊള്ളുന്ന ശവക്കല്ലറയില്‍ തന്നെ അടക്കരുതെന്ന് ജോസഫ് നേരത്തേ പറഞ്ഞിരുന്നു.

അവന്റെ കല്ലറയില്‍ അവന്‍ മാത്രം ഉറങ്ങട്ടെ എന്നാണ് മാതാപിതാക്കളുടെ തീരുമാനം. അവന്റെ പേരില്‍ത്തന്നെ ആ കല്ലറ നിലനില്‍ക്കണമെന്ന ആഗ്രഹത്തിന്മേലാണ് ജോസഫും ചിന്നമ്മയും മഞ്ഞുമ്മല്‍ സെയ്ന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ ക്ലിന്റിനെ അടക്കം ചെയ്ത കല്ലറ 45 വര്‍ഷത്തേക്ക് വാങ്ങിയിരുന്നു.

രാവിലെ തേവരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 2 മണിക്ക് കോലഞ്ചേരി മെഡിക്കല്‍ കോളേജിന് കൈമാറും. ക്ലിന്റിന് വേണ്ടിയാണ് ജോസഫും ചിന്നമ്മയും തങ്ങളുടെ ജീവിതം ഉഴിഞ്ഞു വച്ചത്. തന്റെ അവസാന ദിവസങ്ങളിലും ക്ലിന്റിന്റെ സ്മരണാര്‍ഥം നടത്തുന്ന അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിന്റെ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു ജോസഫ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ക്ലിന്റിന്റെ ചിത്രങ്ങളൊക്കെ ക്ലിന്റെന്നു പേരിട്ടിരിക്കുന്ന വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ക്ലിന്റിനായി ഒരു സ്മാരകം പണിയണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ജോസഫ് യാത്രയാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top