Kerala

സമരസമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ല, സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഇ.പി.ജയരാജന്‍

സമരസമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ല, സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ആലപ്പാട് സന്ദര്‍ശിക്കുമെന്നും സമരക്കാര്‍ പുറത്ത് നിന്നുള്ളവരെന്ന വാദം ശരിയെന്ന് സ്ഥലം സന്ദര്‍ശിച്ചാല്‍ മനസിലാകും, സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ഇ.പി ജയരാജന്‍ സമരസമിതിയുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അറിയാത്ത കാര്യങ്ങളാണ് മന്ത്രി പറയുന്നത്. മന്ത്രി നേരിട്ടുവന്ന് സ്ഥിതി മനസിലാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സമരം തുടരുമെന്നും, ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സമരസമിതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top