നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘മൂത്തോന്റെ’ ടീസര്‍ പുറത്തിറങ്ങി. രാജ്യാന്തര ശ്രദ്ധ നേടിയ ലയേര്‍സ് ഡൈസിന് ശേഷം ഗീതുമോഹന്‍ ദാസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൂത്തോന്’. തന്റെ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്.
ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷന്‍ മാത്യു, ദിലീഷ് പോത്തന്, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹകനും സംവിധായകനും ഗീതുവിന്റെ ഭര്‍ത്താവുമായ രാജീവ് രവി തന്നെയാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.
ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് ചിത്രത്തിനു വേണ്ടി ഹിന്ദി ഡയലോഗുകള്‍ ഒരുക്കുന്നത്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന് മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.