Business

വിപണിയില്‍ നേരിയ നേട്ടം

നേരിയ നേട്ടത്തിന്റെ മിന്നാമിനുങ്ങ് തിളക്കവുമായാണ് വ്യാഴാഴ്ച ഓഹരി വ്യാപാരം അവസാനിച്ചത്. സെന്‍സെക്‌സ് 52 പോയിന്റ് ഉയര്‍ന്ന് 36374 ലാണ് ക്ലോസ് ചെയ്തത്. 14 പോയിന്റ് നേട്ടത്തില്‍ നിഫ്റ്റി 10905ല്‍ വ്യാപാരം അവസാനിച്ചു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഓഹരികളാണ് ഇന്ന് മുന്നേറിയത്. ഫാര്‍മ്മസ്യൂട്ടിക്കല്‍, പൊതുമേഖല ബാങ്ക് ഓഹരികള്‍ക്ക് വിലയിടിഞ്ഞു. നിഫ്റ്റിയില്‍ ഗെയില്‍ ഇന്ത്യ, ബിപിസിഎല്‍, ഭാരതി ഇന്‍ഫ്രാടെല്‍, ആക്‌സിസ് ബാങ്ക്, എച്ച് സി എല്‍ ടെക് ഓഹരികള്‍ മുന്നേറി.

ട്രേഡിങ്ങിന് ശേഷം ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ക്യൂ3 ഫലങ്ങള്‍ നിക്ഷേപകര്‍ ആകാംഷയോടെയാണ് നോക്കികാണുന്നത്. റിലയന്‍സ് ഓഹരി വില 0.3 ശതമാനം കുറവായിരുന്നു.

എസ്ബിഐ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഓഹരി വിലകള്‍ നഷ്ടത്തിലായിരുന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 1.56 ശതമാനം കുറവ് രേഖപ്പെടുത്തി. ആക്‌സിസ് ബാങ്കിന്റെ ഓഹരിവില 679 രൂപ എന്ന റെക്കോര്‍ഡ് നിലയിലെത്തി.

വ്യവസായ ഉത്പാദന വളര്‍ച്ച പതിനേഴ് മാസത്തെ താഴ്ന്ന നിലയിലാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. റിസര്‍വ് ബാങ്ക് വായ്പ പലിശ കുറയ്ക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top