Entertainment

ശ്രീനിഷ്-പേളി വിവാഹ നിശ്ചയം കഴിഞ്ഞു

പേളി- ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു. ശ്രീനിഷ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവച്ചിരിക്കുന്നത്. വിവാഹ നിശ്ചയ മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്.

ബിഗ് ബോസ് ആരാധകരില്‍ ഏറ്റവും ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നായിരുന്നു ശ്രീനിഷ്-പേളി പ്രണയം. മത്സരത്തിന്റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകര്‍ സംശയവും ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രണയം സത്യമാണെന്നും വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നുമായിരുന്നു ഷോയ്ക്ക് ശേഷവും ഇരുവരുടെയും പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top