മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുക്കേഷന്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയായ ബൈജൂസ് 850 കോടി രൂപക്ക് അമേരിക്കന്‍ കമ്പനി ഒസ്മോ വിലക്ക് വാങ്ങി.
ലോകത്തിലെ 3 മുതല്‍ 8 വരെയുള്ള കുട്ടികളുടെ പ്ലേ ബേസ്ഡ് ലേണിങ് സമ്പ്രദായത്തിന് പുതിയ സംവിധാനം ഇതോടെ കമ്പനി രൂപകല്‍പ്പന ചെയ്യുമെന്ന് ബൈജു പറഞ്ഞു. പുതിയ കമ്പനി ഏറ്റെടുക്കുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ബൈജൂസ് ലേണിങ് ആപ്പ് കൂടുതല്‍ പ്രചാരം നേടും. ഗൂഗിള്‍ എഞ്ചിനീയര്‍മാരായ പാലോ ആള്ട്ടാ, ഒസ്മ എന്നിവര്‍ ചേര്‍ന്നാണ് 2013ല്‍ ഒസ്മ കമ്പനി ആരംഭിച്ചത്. ഒഗ്മെന്ഡ് റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലൂടെ കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള നൂതന പഠന സമ്പ്രദായമാണ് ഇവര്‍ വിപണിയിലിറക്കിയിരുന്നത്.
ബൈജുവിന്റെ കമ്പനിക്ക് ഇന്ത്യയിലെ 1700 നഗരങ്ങളില്‍ നിന്ന് 30ദശലക്ഷം ഉപഭോക്താക്കള്‍ ഇപ്പോഴുണ്ട്. പുതിയ കമ്പനി ഏറ്റെടുത്തതോടെ ഇവ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ആഗോള തലത്തില്‍ വര്‍ദ്ധിക്കുമെന്നാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈജു രവിന്ദ്രന്റെ പ്രതീക്ഷ. 2011ല്‍ ബൈജു ആരംഭിച്ച തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്ക് വഴികാട്ടിയാണ്.