Latest News

ചന്ദ്രനില്‍ ചൈന മുളപ്പിച്ച പരുത്തി ഒറ്റരാത്രികൊണ്ട് വാടിക്കരിഞ്ഞു

ബെയ്ജിങ്: ചന്ദ്രോപരിതലത്തില്‍ ചൈന മുളപ്പിച്ച പരുത്തിതൈകള്‍ ഒറ്റരാത്രികൊണ്ട് നശിച്ചുപോയതായി റിപ്പോര്‍ട്ട്. അന്നേദിവസം രാത്രിയിലെ 170 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയ അതിശൈത്യമാണ് പരുത്തിതൈകള്‍ നശിക്കാന്‍ കാരണം.

ബഹിരാകാശ ഗവേഷകര്‍ക്കായുള്ള ഭക്ഷണം അന്യഗ്രഹങ്ങളില്‍ തന്നെ കൃഷിചെയ്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ചന്ദ്രനില്‍ സസ്യങ്ങള്‍ മുളപ്പിക്കാനുള്ള പരീക്ഷണം നടത്തിയത്. ചൈനയുടെ പര്യവേഷണ വാഹനമായ ചാങ് ഇ-4 ലാണ് പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ പരുത്തി വിത്ത് ചന്ദ്രനില്‍ എത്തിച്ചത്.

ചന്ദ്രനില്‍ ജൈവ വളര്‍ച്ചാ പരീക്ഷണണങ്ങള്‍ മനുഷ്യര്‍ നടത്തുന്നത് ആദ്യമായാണെന്ന് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചീ ജെന്‍ചിന്‍ പറഞ്ഞു. ചോക്കിങ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ‘മിനി ലൂണാര്‍ ബയോസ്പിയര്‍’ ഡിസൈന്‍ ചെയ്തത്. 18 സെന്റിമീറ്റര്‍ നീളമുള്ള ടിന്നില്‍ ആവശ്യത്തിന് മണ്ണും വെള്ളവും നിറച്ചശേഷം അതില്‍ പരുത്തി വിത്തും ഉരുളക്കിഴങ്ങ് വിത്തും ചെറു പുഷ്പമായ അരാബിഡോപ്‌സിസ് വിത്തും നട്ടു. ടിന്നിനുള്ളില്‍ ചെറിയ ക്യാമറയും വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന ഉപകരണവും ഘടിപ്പിച്ചിരുന്നു. ടിന്നിനകത്ത് ചെറിയൊരു ട്യൂബ് ഘടിപ്പിച്ചിരുന്നു. ചന്ദ്രന്റെ പ്രകാശം ടിന്നിന് അകത്തേക്ക് കടന്ന് പ്രകാശസംശ്ലേഷണം നടക്കാനായിരുന്നു ഇത്.

വിത്തുകളെ ഉയര്‍ന്ന അന്തരീക്ഷ മര്‍ദത്തിലുടെയും വ്യത്യസ്ത താപനിലയിലൂടെയും ശക്തമായ റേഡിയേഷനിലൂടെയും കടത്തിവിട്ടാണ് പരീക്ഷണം നടത്തിയത്. ആദ്യമായി മുളപ്പിച്ച സസ്യത്തിന് ഒറ്റരാത്രിയില്‍ കൂടുതല്‍ ആയുസ്സുണ്ടാവില്ലെന്നത് പ്രതീക്ഷിച്ചതാണെന്ന് ഗവേഷകര്‍ പറഞ്ഞു. ചന്ദ്രനിലെ രാത്രി മറികടക്കാന്‍ ജീവനാവില്ലെന്ന് ചീ ജെന്‍ചിന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top