സ്വഭാവനടനായി മലയാളി പ്രക്ഷകരുടെ മനംകവര്‍ന്ന പ്രിയ താരം അനൂപ് മേനോന് സംവിധാനത്തിലേക്ക് കടക്കുന്നു. അനൂപ് മേനോന് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
കിങ് ഫിഷ് എന്നാണ് ചിത്രത്തിന്റെ പേര്. വികെപി ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ മറ്റൊരു സിനിമയുടെ തിരക്കിലായതിനാല്‍ അനൂപ് മേനോന് ഏറ്റെടുക്കുകയായിരുന്നു.
അനൂപ് മേനോന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. അനൂപ് മേനോനും രഞ്ജിത്തും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക.