Business

സ്വര്‍ണ്ണവായ്പ വാങ്ങുന്നതില്‍ കേരളീയര്‍ മുന്നില്‍

കേരളീയര്‍ക്ക് ഏറെ പ്രിയം സ്വര്‍ണ്ണവായ്പയോടാണ്. രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണ്ണവായ്പ വാങ്ങുന്നത് കേരളീയരാണ്. കേരളത്തില്‍ 3.6 ലക്ഷം കോടി രൂപ മൂല്യമുള്ള ചില്ലറ വായ്പ വിപണിയുടെ 31 ശതമാനവും സ്വര്‍ണ്ണവായ്പയാണ്. വായ്പ എളുപ്പത്തില്‍ ബാങ്കുകളില്‍ നിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുമെന്നതിനാലാണ് കേരളീയര്‍ ഇത്രയധികം സ്വര്‍ണ്ണവായ്പ എടുക്കുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷം കേരളത്തില്‍ വിതരണം ചെയ്ത 42 ലക്ഷം വായ്പകള്‍ ഭവന വായ്പകളാണ്. വിദ്യാഭ്യാസ വായ്പയുടെ കിട്ടാക്കടം ദേശീയ തലത്തില്‍ 9 മുതല്‍ 10 ശതമാനം ആണെങ്കിലും കേരളത്തില്‍ 5.7 ശതമാനം മാത്രമാണ്.

സംസ്ഥാനത്ത് റീട്ടെയില്‍ വായ്പകളില്‍ ഭവന വായ്പ രംഗത്തിനാണ് മുന്‍തൂക്കം. മൊത്തം വായ്പയുടെ 41 ശതമാനം വരുമിത്. രണ്ടം സ്ഥാനം സ്വര്‍ണ്ണവായ്പയ്ക്കാണ്. സംസ്ഥാനത്ത് നിഷ്‌ക്രിയ ആസ്തി 1.18 ശതമാനമാണ്.

രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിഫ് ഹൈമാര്‍ക്ക് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top