Latest News

ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരം ഇന്ത്യയില്‍

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് ബംഗളൂരു. ആഗോളതലത്തില്‍ നിലവില്‍ സ്ഥാപിതമായതും വളര്‍ന്നുവരുന്നതുമായ 131 ബിസിനസ് ഹബ്ബുകളില്‍ നിന്നാണ് ബംഗളൂരുവിനെ തെരഞ്ഞെടുത്തത്.

ഹൈദരാബാദിനാണ് രണ്ടാം സ്ഥാനം. ഡല്‍ഹി, പൂനെ, ചെന്നൈ എന്നിവയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ 20 ല്‍ ആറ് ഇന്ത്യന്‍ നഗരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ജെഎല്‍എല്‍ പുറത്തുവിട്ട സിറ്റി മൊമെന്റം ഇന്‍ഡെക്‌സാണ് ഇത് സംബന്ധിച്ച പട്ടിക തയ്യാറാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top