എന്തിനും ഏതിനും ഗൂഗിളില്‍ തെരയുന്നവരാണല്ലോ നമ്മള്. ഏതൊരു സാധാരണക്കാരന്റയും ജീവിതത്തില്‍ പരമപ്രധാനമായ ഒന്നായി മാറിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍. എന്തിനും ഗൂഗിളിന് ഉത്തരവുമുണ്ട്. ഇനി ശുചിമുറികള്‍ ആവശ്യം വന്നാലും ഗൂഗിളിനെ ആശ്രയിക്കാം. അടുത്തുള്ള ശുചിമുറികളിലേയ്ക്കുള്ള വഴി ഗൂഗിള്‍ പറഞ്ഞു തരും.
യാത്രയ്ക്കിടയില്‍ മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ ഒട്ടും വിഷമിക്കേണ്ട. ഫോണില്‍ ഗൂഗിള്‍ മാപ്പ് തുറക്കുക. അല്ലെങ്കില്‍ ഗൂഗിള്‍ ബ്രൗസര്‍ തുറക്കുക. ‘ടോയ്ലറ്റ് നിയര്‍ മീ’ എന്നു തിരയുക. സമീപപ്രദേശത്തുള്ള എല്ലാ പൊതുശുചിമുറികളും എവിടെയാണെന്നുള്ള വിവരം കയ്യിലെത്തും. ഓരോ ശുചിമുറിയിലേക്കും എത്ര ദൂരമുണ്ട്, നടന്നുപോയാല്‍ എത്ര സമയമെടുക്കും എന്നീ വിവരങ്ങളും കാണാം. വനിതകള്‍ക്കു മാത്രമുള്ള ശുചിമുറി, ബയോ ശുചിമുറി, ഇ ശുചിമുറി എന്നിവ പ്രത്യേകം തിരിച്ചറിയാനുള്ള അവസരമുണ്ട്.