Breaking News

അമിത് ഷായ്ക്ക് പന്നിപ്പനി; ചികിത്സ എയിംസില്‍

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പന്നിപ്പനി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ അമിത് ഷാ.

നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.

തനിക്ക് പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

അതേസമയം, വൃക്ക പരിശോധനയ്ക്കായി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി അമേരിക്കയിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ജയ്റ്റിലി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് 9 മാസത്തിനു ശേഷമാണ് പരിശോധനയ്ക്കായുള്ള ജയ്റ്റിലിയുടെ യാത്ര. ഞായറാഴ്ച രാത്രിയാണ് യാത്ര തിരിച്ചത്. ഫെബ്രുവരി 1ന് നിലവിലെ ബിജെപി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ജയ്റ്റിലിയുടെ യാത്ര.

മന്ത്രിയുടെ അസാന്നിധ്യത്തില്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനാണ് മന്ത്രാലയത്തിന്റെ ചുമതല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top