Business

പൊതുമേഖല ബാങ്ക് ഓഹരികള്‍ക്ക് മുന്നേറ്റം

ഉയര്‍ച്ചതാഴ്ച്ചകള്‍ക്ക് വിധേയരാകാതെ ബുധനാഴ്ച ഓഹരി വിപണി സ്ഥിരമായ സ്വഭാവം നിലനിര്‍ത്തി. സെന്‍സെക്‌സ് 2.96 ശതമാനം ഉയര്‍ന്ന് 36321.29ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 3.50 പോയിന്റ് വര്‍ദ്ധിച്ച് 10890.30 ലാണ് വ്യാപാരമവസാനിച്ചത്.

ബാങ്കിങ്, ഫാര്‍മ്മ ഓഹരികളാണ് ഇന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നിഫ്റ്റിയിലെ മൊത്തം 50 ഓഹരികളില്‍ 22 എണ്ണം നേട്ടത്തിലായിരുന്നു. ഇന്ത്യ ബൂള്‍സ് ഹൗസിങ് ഫിനാന്‍സ്, യെസ് ബാങ്ക്, വിപ്രോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബിപിസിഎല്‍ എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്.

യെസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എസ്ബി ഐ ഓഹരികള്‍ സെന്‍സെക്‌സില്‍ മുന്നേറ്റമുണ്ടാക്കി. നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക 0.06 ശതമാനം ഉയര്‍ന്നു. വ്യാഴാഴ്ച ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ക്ക് മികച്ച മുന്നേറ്റമാണ് ഇന്നുണ്ടായത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ഏറ്റ തിരിച്ചടി ആഗോള ഓഹരി വിപണി ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ട് വെച്ച ബ്രെക്‌സിറ്റ് കരാര്‍ തള്ളിയതോടെ ബ്രിട്ടന്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായി. മുന്‍ ധാരണപ്രകാരം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് മാര്‍ച്ച് 29ന് ബ്രിട്ടന്‍ വിട്ടുപോകണം. അല്ലെങ്കില്‍ മുമ്പ് എടുത്ത തീരുമാനം റദ്ദാക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top