കൊച്ചി: ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. മേല്‍നോട്ടസമിതി ഹൈക്കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പൊലീസുകാര്‍ കാവല്‍ നില്ക്കുന്ന ഗേറ്റ് വഴി യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ലെന്നും കൊടിമരത്തിനടുത്ത് കൂടി ശ്രീകോവിലിന് മുന്നിലേക്ക് കടത്തിയതും ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണെന്നും സമിതി വിമര്‍ശിച്ചു.
അതേസമയം, കനകദുര്‍ഗയ്ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. കനക ദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ അമ്മ സുമതി നല്കിയ പരാതിയിലാണ് കേസ്.