Business

ചെമ്മണ്ണൂരിന്റെ 3.5 കോടിയുടെ സ്വര്‍ണ്ണ ഫ്രോക്ക്

ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ജ്വല്ലറിയായ പറക്കും ജ്വല്ലറി, ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ എന്നിങ്ങനെ സ്വര്‍ണ്ണാഭരണ രംഗത്ത് എന്നും പുതുമകള്‍ സമ്മാനിച്ചിട്ടുള്ള ഡോ. ബോബി ചെമ്മണ്ണൂര്‍ ഗോള്‍ഡ് ഫ്രോക്ക് എന്ന സ്വര്‍ണ്ണവിസ്മയം അവതരിപ്പിക്കുന്നു. 10 കിലോയിലധികം സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്തിട്ടുള്ള ആകര്‍ഷകമായ ഗോള്‍ഡ് ഫ്രോക്കും ക്രൗണും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും പ്രദര്‍ശിപ്പിക്കും.

സ്വര്‍ണ്ണത്തിന് പുറമെ നാച്ച്വറല്‍ സ്റ്റോണുകളായ റൂബി, എമറാള്‍ഡ് തുടങ്ങിയവയുടെ അലങ്കാരവും, പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ചുള്ള മിനാവര്‍ക്കുകളും ഈ സ്വര്‍ണ്ണ വസ്ത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പൂര്‍ണ്ണമായും കൈകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഗോള്‍ഡ് ഫ്രോക്കിന് പണിക്കൂലിയടക്കം ഏകദേശം 3.5 കോടിയോളം വിലവരും.

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ജ്വല്ലേഴ്‌സിന്റെ തൃശ്ശൂര്‍ ഷോറൂമില്‍ ജനുവരി 21ന് വൈകുന്നേരം 4 മണിയ്ക്ക് ഗോള്‍ഡ് ഫ്രോക്കിന്റെ പ്രദര്‍ശനത്തിന് തുടക്കമാകുമെന്ന് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ജ്വല്ലേഴ്‌സ് ജനറല്‍ മാനേജര്‍ അനില്‍ സിപി വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top