തിരുവനന്തപുരം: വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ ചരിത്രം കുറിച്ച് മോഹന്‍ലാല്‍ ചിത്രം ഒടിയന്. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷന്‍ നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന് സ്വന്തം.
എല്ലാ പ്രധാന റിലീസ് കേന്ദ്രങ്ങളിലും പ്രദര്‍ശനം തുടരുന്ന ഒടിയന് കേവലം 30 ദിവസങ്ങള്‍ കൊണ്ട് 100 കോടി കളക്ഷന്‍ നേടിയെന്നാണ് അണിയറക്കാരുടെ അവകാശവാദം.
അഡ്വാന്‍സ് ബുക്കിംഗ് തുകയും തിയേറ്റര്‍ കളക്ഷന്‍ കൂടി കൂട്ടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ മാത്രം ഒടിയന് 100 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഴുവനായി ചിത്രത്തിന്റെ ബിസിനസ് 170 കോടി കഴിഞ്ഞു.
ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ പണംവാരിയ പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ ഒടിയന് സ്ഥാനം പിടിച്ചു. ബാഹുബലി യന്തിരന്, 2.0, മെര്‍സല്‍, കബാലി, സര്‍ക്കാര്‍, തുടങ്ങിയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ഒടിയനും എത്തിയിരിക്കുന്നത്.
റിലീസിന് മുന്‍പ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ് ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് നേരത്തെ അവകാശപ്പെട്ടിരുന്നു.