Film News

പ്രേംനസീര്‍ മുപ്പതാണ്ടിന്റെ നിത്യഹരിത ഓര്‍മ്മ

പ്രേം നസീര്‍ മണ്‍മറഞ്ഞിട്ട് ഇന്ന് 30 വര്‍ഷം തികയുന്നു. പക്ഷേ നിത്യഹരിതനായകന്‍ വിടവാങ്ങിയിട്ടും നസീറിന്റെ സ്മരണ മലയാളികളുടെ സ്വീകരണമുറിയില്‍ ഒട്ടുമിക്ക ദിവസങ്ങളിലും ടെലിവിഷനിലൂടെ മിന്നിമറയുന്നു. ഒരുപക്ഷേ നസീര്‍ ജീവിച്ചിരുന്നപ്പോള്‍ ജനിച്ചിട്ടില്ലാത്തവര്‍ പോലും അദ്ദേഹത്തെ ഇന്ന് കൂടുതല്‍ അറിയുന്നു. നസീറിന്റെ സിനിമ ഇല്ലാത്ത ടെലിവിഷന്‍ കാഴ്ചയില്ല. പ്രേമഗാനങ്ങളില്‍ പുതുനായകനെപ്പോലെ പുനര്‍ജനിക്കുന്നു. പുതുതലമുറ മിമിക്രിക്കാര്‍ നസീര്‍ സാറിന്റെ ശബ്ദം ആദരവോടും നര്‍മ്മം കലര്‍ത്തിയും തലങ്ങും വിലങ്ങും കോമഡി പ്രോഗ്രാമില്‍ കുത്തിനിറച്ച് സ്മരണ നിലനിര്‍ത്തുന്നു.

മലയാള സിനിമയില്‍ നിന്ന് നസീര്‍ എന്ന നിത്യഹരിതനായകന്‍ വിടപറഞ്ഞിട്ട് 30 വര്‍ഷം കഴിയുമ്പോഴും 900 സിനിമകളില്‍ നായകനായി അഭിനയിച്ച ലോക റെക്കോര്‍ഡ് ആര്‍ക്കും തിരുത്താനായിട്ടില്ല.

പ്രേം നസീറിന്റെ മരണം അദ്ദേഹത്തെ സ്‌നേഹിച്ചവര്‍ക്ക് ഇന്നും വിങ്ങുന്ന ഓര്‍മ്മയാണ്. ആശാനെ എന്ന് സ്‌നേഹം നിറഞ്ഞ അദ്ദേഹത്തിന്റെ അഭിസംബോധനയില്‍ സ്‌നേഹവും ആത്മാര്‍ത്ഥതയും ഒരേപോലെ നിറഞ്ഞുനിന്നു. സൈറ്റില്‍ നിന്ന് സൈറ്റിലേക്ക് ഓടി നടക്കുമ്പോള്‍ കുടലിലെ അള്‍സര്‍ ബാധ വാപ്പ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്ന് മകന്‍ ഷാനവാസ് ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലണ്ടനില്‍ നിന്ന് വിലയേറിയ മരുന്ന് കൊണ്ടുവന്നു നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഷാനവാസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top