ഒരു കണ്ണിറുക്കലിലൂടെ മലയാളി പ്രേക്ഷകരെ പിടിച്ചുകുലുക്കിയ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്.
ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ചിത്രത്തിന്റെ സംവിധായകന് പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയിലറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരും ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ബോണി കപൂറില്‍ നിന്നും വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച സംവിധായകന് പ്രശാന്ത് മാമ്പുള്ളിയുടെ പ്രതികരണം ഇങ്ങനെ,
‘കഴിഞ്ഞ വാരമാണ് അത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചത്. അതിനെ ഞങ്ങള്‍ നേരിടും. ഒരു സസ്പെന്‍സ് ത്രില്ലറാണ് എന്റെ ചിത്രം. ‘ശ്രീദേവി’ എന്നത് ഒരു സാധാരണ പേരല്ലേ എന്ന് ഞാന്‍ ബോണി കപൂറിനോട് ചോദിച്ചു. എന്റെ ചിത്രത്തിലെ നായികയും ഒരു സൂപ്പര്‍നായിക ആണെന്ന് മാത്രം’